ഓണനാളുകൾ…!!!

രമായണമാസം കഴിഞ്ഞിരിക്കുന്നു…ഐതിഹ്യം…നാടൻ ഭക്ഷണം…പരമ്പരാഗത ആചാരാനുഷ്ടാനങ്ങൾ…അങ്ങനെ കേരളകരയെ ഒന്നകെ പരിപൂർണ്ണമായി അതിന്റെ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന തനിമയിലേക്ക് തിരികെ വിളിക്കുന്ന…നമ്മുടെ പ്രിയപ്പെട്ട ഫോക് ലോറായ ഓണനാളുകൾക്കായുള്ള തയ്യാറെടുപ്പുകളിൽ മുഴുകി തുടങ്ങിയിരിക്കുന്നു ഓരോ വീടുകളൂം…പ്രജകളെ കാണാൻ കൈരളിയുടെ മണ്ണിലേക്ക് മഹാബലി എത്തുമ്പോൾ വഴിത്താരകൾ കണ്ണാടി പോലെ മിനുങ്ങണം…വീട്ടുമുറ്റത്ത് പൂക്കളം തീർത്ത് നടുവിൽ ഓണത്തപ്പനെ ഇരുത്തണം…ഭരണികൾ മധുര പലഹാരങ്ങൾ കൊണ്ട് നിറക്കണം…ഓണക്കോടി വാങ്ങണം…ഊഞ്ഞാൽ കെട്ടണം…ചെയ്തുതീർക്കാൻ ഒരുപാട് ജോലികളുണ്ട്…അത്തം ഒന്നിന്‌ പുലർച്ചെ ഒരുപൂവാൽ പൂക്കളം തീർത്ത്കൊണ്ട് കൂടുതൽ സജീവമായി ഉത്രാടപാച്ചിലോടുകൂടിയവസാനിക്കുന്ന തിരുവോണപുലരിക്കായുള്ള  ഒരുക്കങ്ങൾ…അതൊരു സംഭവം തന്നെയാണ്‌…കഴിഞ്ഞ്… Read More ഓണനാളുകൾ…!!!