ഓർമകൾ മറിച്ചുനോക്കും നിമിഷം

Akhil clal
” ഓർമകൾ മറിച്ചുനോക്കും നിമിഷം,
വെറുതേ നിന്നസാന്നിദ്ധ്യത്തിനുമേൽ
മഷി പടർത്തവേ…
പുറത്ത് ജനലഴിക്കപ്പുറം-
രാത്രിക്ക് മുകളിൽ,
കുറേ വെള്ളിനക്ഷത്രങ്ങൾ-
നമുക്കെന്നവണ്ണം
മുല്ലവള്ളിപടർപ്പിനിടതുവശത്തെ –
കുളക്കര വഴിനോക്കി നിൽക്കുന്നു.

കാൽപ്പാടുകൾ മാഞ്ഞ വഴിയിൽ,
കാലം നമ്മെ പ്രതീക്ഷിക്കുന്നത്-
കാലത്തിന്റെ കുറുമ്പ്. “

2 thoughts on “ഓർമകൾ മറിച്ചുനോക്കും നിമിഷം

Leave a comment