ഓണനാളുകൾ…!!!

രമായണമാസം കഴിഞ്ഞിരിക്കുന്നു…ഐതിഹ്യം…നാടൻ ഭക്ഷണം…പരമ്പരാഗത ആചാരാനുഷ്ടാനങ്ങൾ…അങ്ങനെ കേരളകരയെ ഒന്നകെ പരിപൂർണ്ണമായി അതിന്റെ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന തനിമയിലേക്ക് തിരികെ വിളിക്കുന്ന…നമ്മുടെ പ്രിയപ്പെട്ട ഫോക് ലോറായ ഓണനാളുകൾക്കായുള്ള തയ്യാറെടുപ്പുകളിൽ മുഴുകി തുടങ്ങിയിരിക്കുന്നു ഓരോ വീടുകളൂം…പ്രജകളെ കാണാൻ കൈരളിയുടെ മണ്ണിലേക്ക് മഹാബലി എത്തുമ്പോൾ വഴിത്താരകൾ കണ്ണാടി പോലെ മിനുങ്ങണം…വീട്ടുമുറ്റത്ത് പൂക്കളം തീർത്ത് നടുവിൽ ഓണത്തപ്പനെ ഇരുത്തണം…ഭരണികൾ മധുര പലഹാരങ്ങൾ കൊണ്ട് നിറക്കണം…ഓണക്കോടി വാങ്ങണം…ഊഞ്ഞാൽ കെട്ടണം…ചെയ്തുതീർക്കാൻ ഒരുപാട് ജോലികളുണ്ട്…അത്തം ഒന്നിന്‌ പുലർച്ചെ ഒരുപൂവാൽ പൂക്കളം തീർത്ത്കൊണ്ട് കൂടുതൽ സജീവമായി ഉത്രാടപാച്ചിലോടുകൂടിയവസാനിക്കുന്ന തിരുവോണപുലരിക്കായുള്ള  ഒരുക്കങ്ങൾ…അതൊരു സംഭവം തന്നെയാണ്‌…കഴിഞ്ഞ് പോയ ഒരു നല്ല കാലത്തോട് മലയാളി നീതി പുലർത്തുന്ന നിമിഷങ്ങൾ…മെഡിറ്ററേനിയൻ തീരത്തുനിന്ന് കുടിയേറി കഴിഞ്ഞവരെങ്കിലും സമത്വസുന്ദരമായ ഭരണസംവിധാനം എന്ന കാഴ്ച്ചപ്പാടിവിടുത്തുകാരുടെ ഉള്ളിൽ നിലനിന്നിരുന്നു എന്ന് ഓർമിപ്പിക്കുക മാത്രമല്ല ഓണം പോലെയുള്ള ആഘോഷങ്ങൾ.അവ നമ്മുടെ സമൂഹത്തിന്റെ വഴിവിട്ട ഉപഭോഗ സംസ്കാരത്തെ തുറന്നുകാണിക്കുക കൂടി ചെയ്യുന്നു…നാട്ടിൻപുറത്ത് പോലും തുമ്പക്കും തെച്ചിക്കുമൊക്കേ കടുത്ത ക്ഷാമം…കേരളീയമായ സമ്പന്നത പാടെ അപ്രത്യക്ഷമാവുകയും ക്രിത്രമകൂട്ടുകളുടെ ആകെ തുക മാത്രമായി ഒതുങ്ങിതുടങ്ങുകയും ചെയ്യുന്ന ഒരു പ്രദേശമായി ഇവിടം മാറികഴിഞ്ഞിരിക്കുന്നു…മനുഷ്യനെ മണ്ണുമായി ഇഴചേർത്ത് നിർത്തുന്ന കണ്ണികളിൽ പലതും മണ്മറഞ്ഞുതുടങ്ങുന്ന സ്തിഥി വിശേഷമാണ്‌ നാട്ടിൻപുറങ്ങളിൽ പോലും…ഭൂമി അതിന്റെ ചരിത്രത്തിലേറ്റവുമധികം സമാദാനം അനുഭവിക്കുന്ന കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും മനുഷ്യനവന്റെ ഇന്നലകളോട് നീതി പുലർത്തുവാൻ ശ്രമിക്കാതെ നിരന്തരം പടവെട്ടി അജ്ജയനായി മുന്നേറുന്ന കാഴ്ച്ച നമ്മൾ കാണാതെ പോകരുത്…

Onam_1[1]

ഒരു ചിരട്ടനിറക്കുവാൻ പോലുമുള്ള തുമ്പയോ തെച്ചിയോ ഒന്നും തന്നേ പുരയിടത്തിൽ നിന്ന് കണ്ടെത്തുവാൻ കഴിയാത്ത ഞാൻ ഒരു നാട്ടിൻപുറത്തുകാരനാണെന്ന് വരും കാലത്ത് അല്ല വർത്തമാന കാലത്ത് തന്നെ പൂർണ്ണമായ അർഥത്തിൽ പറഞ്ഞുവെക്കുവാൻ കഴിയാത്തത് നിരാശപെടുത്തുന്നു…ഞാൻ വളർന്ന ഈ മണ്ണിൽ ഒരു കാലത്ത് അഞ്ച് തരം തെറ്റിയുണ്ടായിരുന്നു…അരളി…ഡാലിയാ…മൊസാണ്ട…ചെമ്പകം…തുടങ്ങിയൊരുപാട് പൂക്കളുണ്ടായിരുന്നു…ആ പൂങ്കാവ്നത്തിന്റെ തിരുശെഷിപ്പായി ഇന്നിവിടെയെടുത്ത് പറയാനും മാത്രമൊന്നും തന്നെയില്ല…!  പൂക്കളമൊരുക്കാൻ തെങ്കാശിയിൽ നിന്ന് പൂവെത്തുന്നത് കാത്തിരിക്കുന്ന കൈരളിയേകുറിച്ചാലോചിക്കുമ്പോൾ എപ്പോഴെക്കയൊ ഞാൻ എന്റെ ബാല്യത്തോട് പറ്റിപിടിച്ചിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ്‌…പൂക്കളുടെ കാര്യത്തിലെന്ന പോലെ കായ് കനി കളുടെ കാര്യത്തിലും വല്ലാത്ത ക്ഷാമം…പേര,ചാമ്പ,ലൗലോലി…തുടങ്ങിയവയിൽ പേര മാത്രമുണ്ട് ബാക്കിയെല്ലം ഇഹലോക വാസം പ്രാപിച്ചിരിക്കുന്നു എന്റെ പുരയിടത്തിൽ നിന്ന്… ഓണം എനിക്ക് പ്രിയപ്പെട്ടത് തന്നെയാണെങ്കിലും പഴയ പോലെയൊരു മമത ഈ ആഘോഷ നാളുകളൊട് ഇന്ന് തോനാത്തതിന്റെ കാരണം ഒരുപക്ഷെ ഞാൻ ബാല്യത്തിൽ കണ്ടതും കേട്ടതുമായ പലതും ഇതുപോലെ അന്യം നിന്ന് പോയിരിക്കുന്നു എന്ന ബോധം കുത്തിനോവിക്കുന്ന കൊണ്ടാവാം…Onam[1]

Leave a comment