poem

പ്രണയം

poem21

 

പ്രണയത്തിന്റെ,
അവസാന നിമിഷത്തിൽ
ആദ്യ കാഴ്ചയെക്കാൾ
അപരിചിതത്വം –
ഹൃദയമേ നിന്നോട്
ഹൃദയംകൊണ്ട് തോന്നി.

അത്രമേൽ,
ശപിക്കപ്പെട്ടതായിരുന്നെങ്കിലും –
വളരെ ഇഷ്ട്ടത്തോടെ
ഇന്നലെയും ഞാൻ
പ്രണയം ഓർത്തു…
ഹാ…എത്ര മനോഹരം…!

poem

കവിത

 

malayalam poem akhilclal

ഇന്നത്തെ മഴയിൽ,
ഞാൻ നിന്നെ ഓർത്തു
ഒപ്പം കഴിഞ്ഞ മഴക്കാലവും.
അന്ന് നാമിരുപേരും-
ഒരേ ചില്ലയിലെ,
രണ്ട് പച്ചിലകളായിരുന്നു

നനയും തോറും ചുരുങ്ങിയും
ഉണങ്ങും തോറും പൊടിഞ്ഞും
“നിന്നെമാത്രം ഓർക്കുന്ന കരിയില”
എന്ന മേൽവിലാസത്തിൽ ഞാനുണ്ട്.
നിനക്ക് സുഖം തന്നെയല്ലെ…

 

അഖിൽ സി ലാൽ

poem

RADIO MINISTER

Once upon a time

there was a minister,

Mr. Radio minister !

but we can’t call him

radio minister,

because this minister-

Mr Radio minister

from hell’s own country-

locks you inside the bars.

Even though the minister was

double strong in his radio.

When there is a mic,

he speaks…!

when there is a mic and a question,

no doubt its GET OUT !!!

Radically,

I am the minister

I am the king

and you –

GET OUT.